Nanjiyamma: ‘നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വര്‍ഷമെടുത്ത് പഠിച്ചാലും പാടാന്‍ സാധിക്കില്ല’; ലിനു ലാലിനെതിരെ അല്‍ഫോണ്‍സ് ജോസഫ്

നഞ്ചിയമ്മയ്ക്ക് ദേശിയ പുരസ്‌കാരം ലഭിച്ചതിനെ വിമര്‍ശിച്ചുകൊണ്ടുള്ള പിയാനിസ്റ്റ് ലിനു ലാലിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. നിരവധി പേരാണ് ലിനുവിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. വിഡിയോയ്ക്ക് താഴെ സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫിന്റെ കമന്റാണ് ഇപ്പോള്‍ വൈറലാവുന്നത്. നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വര്‍ഷമെടുത്ത് പഠിച്ചാലും പാടാന്‍ സാധിക്കില്ല എന്നാണ് അല്‍ഫോണ്‍സ് കുറിച്ചത്.

‘ഞാന്‍ നഞ്ചിയമ്മയുടെ കൂടെ നില്‍ക്കുന്നു. അവരെ മികച്ച ഗായികയായി തെരഞ്ഞെടുത്ത ദേശീയ അവര്‍ഡ് ജൂറിയെ പിന്തുണക്കുകയാണ്. സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വര്‍ഷമെടുത്ത് പഠിച്ചാലും പാടാന്‍ സാധിക്കില്ല. ഞാന്‍ ഉദ്ദേശിച്ചത് വര്‍ഷങ്ങളുടെ പരിശീലനമോ പഠന കാര്യങ്ങളോ അല്ല, മറിച്ച് നിങ്ങളുടെ ആത്മാവില്‍ നിന്നും ഹൃദയത്തില്‍ നിന്നും മനസ്സില്‍ നിന്നും നിങ്ങള്‍ എന്താണ് നല്‍കിയത് എന്നതാണ് പ്രധാനം. ഇതാണ് എന്റെ കാഴ്ചപ്പാട്’- അല്‍ഫോണ്‍സ് ജോസഫ് കുറിച്ചു.

പുരസകാര പ്രഖ്യാപനത്തിനു പിന്നാലെയാണ് വിമര്‍ശനവുമായി ലിനു ലാല്‍ രംഗത്തെത്തിയത്. ചെറുപ്പം മുതല്‍ സംഗീതത്തെ ജീവിതമായി കാണുന്ന നിരവധി പേരുണ്ടെന്നും അവര്‍ക്കാണ് പുരസ്‌കാരം നല്‍കേണ്ടിയിരുന്നത് എന്നാണ് ലിനു പറഞ്ഞത്. ഒരു മാസം കൊടുത്താലും സാധാരണ ഒരു ഗാനം പഠിച്ചു പാടാന്‍ നഞ്ചമ്മയ്ക്ക് സാധിക്കില്ല. നഞ്ചമ്മയ്ക്ക് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം സംഗീതത്തെ ജീവിതമായി കാണുന്നവര്‍ക്ക് ഇന്‍സല്‍ട്ടായി തോന്നുമെന്നും വിഡിയോയില്‍ പറയുന്നു. അയ്യപ്പനും കോശിയും സിനിമയിലെ ഗാനത്തിന് പ്രത്യേക ജൂറി പരമാര്‍ശമായിരുന്നു നഞ്ചമ്മയ്ക്ക് നല്‍കേണ്ടിയിരുന്നതെന്നും ലിനു പറയുന്നു. ഹരീഷ് ശിവരാമകൃഷ്ണന്‍, ബിജിപാല്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News