Sugar: ശര്‍ക്കര ദിവസവും കഴിക്കാറുണ്ടോ? എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

മധുരപലഹാരങ്ങള്‍ തയ്യാറാക്കാനും മറ്റ് നിരവധി വിഭവങ്ങള്‍ക്ക് ചേരുവയായും നാം ശര്‍ക്കര ഉപയോഗിക്കാറുണ്ട്. പലപ്പോഴും പഞ്ചസാരയ്ക്ക് പകരക്കാരന്‍ കൂടിയാണ് ശര്‍ക്കര. ആരോഗ്യപരമായ നിരവധി ഗുണങ്ങളും ശര്‍ക്കരയ്ക്കുണ്ട്.

ശര്‍ക്കര കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം:

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു: ശര്‍ക്കരയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതുമൂലം ശരീരത്തിനുണ്ടാകുന്ന പല തകരാറുകളെയും പരിഹരിക്കാന്‍ ശര്‍ക്കര സഹായിക്കുന്നു. ആന്റിഓക്സിഡന്റുകള്‍ അണുബാധകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ജലദോഷം, പനി തുടങ്ങിയ സാധാരണ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യും.

കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്: വിഷാംശങ്ങളും ദോഷകരമായ മറ്റ് രാസവസ്തുക്കളും ശരീരത്തിനുള്ളില്‍ നിന്ന് നീക്കം ചെയ്ത് കരളിനെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ശര്‍ക്കരയ്ക്കുണ്ട്. അതിനാല്‍ കരളിന്റെ ആരോഗ്യത്തിന് ശര്‍ക്കര വളരെ നല്ലതാണ്.

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു: ഭക്ഷണത്തിന് ശേഷം അല്‍പം ശര്‍ക്കര കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം തടയുന്നതിനും മലവിസര്‍ജ്ജനം എളുപ്പമാക്കുന്നതിനും സഹായിക്കുന്നു.

അനീമിയയെ ചെറുക്കുന്നു: ശര്‍ക്കരയില്‍ ഇരുമ്ബ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സാധിക്കുകയും ചെയ്യും. ഇതുവഴി വിളര്‍ച്ചയില്ലാതാകുന്നു. കൂടാതെ രക്തത്തിലെ ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാനും ശര്‍ക്കരയിലെ ഘടകങ്ങള്‍ സഹായിക്കും.

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും: ശര്‍ക്കരയില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സോഡിയത്തെ നിയന്ത്രിക്കുകയും അതുവഴി രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമാകുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News