Neeraj Chopra : നീരജ് ചോപ്ര എറിഞ്ഞത് വീണ്ടും ചരിത്രത്തിലേക്ക്

നീരജ് ചോപ്ര എറിഞ്ഞത് വീണ്ടും ചരിത്രത്തിലേക്ക്. ഒളിമ്പിക് പോഡിയത്തില്‍ നിന്നും ഇന്ത്യന്‍ ദേശീയഗാനത്തിന്റെ അകമ്പടിയോടെ നീരജ് ചോപ്ര ഇന്ത്യയുടെ സ്വന്തം തങ്കമകനായി . ലോക അത്‌ലറ്റിക്സിൽ അഞ്ജു ബോബി ജോർജിന് ശേഷം മെഡൽ നേടുന്ന ഇന്ത്യൻ താരമായ നീരജ് ചോപ്ര വെള്ളി മെഡലാണ് നേടിയെങ്കിലും അതിന് സ്വർണ്ണത്തെക്കാൾ പതിൻമ്മടങ്ങ് തിളക്കം അധികമാണ് .

നൂറ്റിമൂപ്പത്തിയഞ്ച് കോടിയുടെ അഭിമാനമാണ് ഇന്ത്യക്ക് നീരജ് .ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻതാരവും ഒളിമ്പിക്‌സിലും ലോകചാമ്പ്യൻഷിപ്പിലും മെഡൽ നേടുന്ന മൂന്നാമത്തെ താരവും കൂടിയായ നീരജ് പിന്നിട്ടത് 88.13 മീറ്റർ ദൂരമാണ് .
നീരജിന്റെ ഈ നേട്ടം രാജ്യത്തെ കായികരംഗത്തിനാകെ പ്രചോദനമാകും എന്ന കാര്യത്തില്‍ സംശയമില്ല . ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ഒരു മെഡൽ നേടുന്ന ആദ്യ ഏഷ്യാക്കാരൻ കൂടിയാണ് നീരജ് . പത്തൊൻപത് വർഷത്തിനു ശേഷമാണ് ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മെഡൽ നേടുന്നത്.

ഈ മെഡൽ നേടാനായി നീരജ് താണ്ടിയത് ചെറിയ ദൂരമല്ല . പന്ത്രണ്ട് വയസുകാരൻ നീരജിന്റെ ഭാരം 80 കിലോ ആയിരുന്നു .സ്‌കൂളില്‍ പോകുമ്പോഴെല്ലാം കൂട്ടുകാര്‍ ടെഡ്ഡി ബെയര്‍, പൊണ്ണത്തടിയന്‍ എന്നിങ്ങനെ പരിഹസിക്കാൻ തുടങ്ങിയതോടെ ഭാരം കുറയ്ക്കണമെന്ന് നീരജ് തീരുമാനിച്ചു. പിന്നീട് പാനിപതിലുള്ള ജിമ്മില്‍ നിന്നും ശിവാജി സ്‌റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ പരിശീലനം നടത്തുന്ന മൈതാനത്തേക്ക് . അവിടെ നിന്ന് കുഞ്ഞു നീരജിന്റെ ജീവിതരീതി തന്നെ മാറി തുടങ്ങുകയായിരുന്നു .ജാവലിന്‍ ത്രോ താരം ജയ്‌വീറിനെ കണ്ടുമുട്ടിയതാണ് നീരജിന്റെ ജീവിതത്തിലെ വഴിത്തിരിവ്.

നീരജ് ചോപ്രയുടെ ഇപ്പോഴത്തെ പരിശീലകൻ ജര്‍മന്‍ താരമായ ഊവെ ഹോണ്‍ ആയിരുന്നു .ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരം നീരജ് ചോപ്ര കണ്ടെത്തിയതോടെ സ്വർണത്തിനരികെ എത്തിയിരുന്നു .രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ കൂടി കണ്ടതോടെ ചോപ്ര വിജയമുറപ്പിച്ചു. ഇന്ത്യയുടെ അഭിമാന താരത്തിനിപ്പോൾ അഭിനന്ദന പ്രവാഹമാണ്. നീരജിന്റെ അടുത്ത ലക്ഷ്യം കോമൺവെൽത്ത് ഗെയിംസിലെ സ്വർണമാണ്. ഈ മാസം 28 മുതൽ ബ്രിട്ടനിലെ ബർമിങ്ഹാമിലാണ് കോമൺവെൽത്ത് ഗെയിംസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News