Arrest; കോഴിക്കോട് ഏഴു വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവം; അമ്മ അറസ്റ്റിൽ

കോഴിക്കോട് അത്തോളിയിൽ ഏഴു വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. കാപ്പാട് സൂപ്പിക്കണ്ടി ‘തുഷാര’ യിൽ ഡാനിഷ് ഹുസൈൻ്റെ മകൻ ഹംദാൻ ഡാനിഷ് ഹുസൈൻ (7) ആണ് മരിച്ചത്. അമ്മ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

അമ്മ മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നതായി പോലിസ്. ഇന്നലെ പുലർച്ചെയാണ് സംഭവം. മരണത്തിൽ പൊലീസും ഡോക്ടർമാരും സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി ശ്വാസം മുട്ടി മരിച്ചതാണെന്ന് കണ്ടെത്തിയത്. കുട്ടിയുടെ മുഖത്ത് ശ്വാസം മുട്ടിച്ചതിന്റെ പാടുകളും കണ്ടെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News