കേരളത്തില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബര്‍മാരില്‍ ഒരാളാണ് ഫിറോസ് ചുട്ടിപ്പാറ. എന്നും വ്യത്യസ്തമായ വിഭവങ്ങളുമായി സബ്‌സ്‌ക്രൈബേഴ്‌സിന് മുന്നിലെത്തുന്ന ഫിറോസിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഇന്തോനേഷ്യയില്‍ പോയി അസ്സലൊരു പെരുമ്പാമ്പിനെ ചുട്ടിരിക്കുകയാണ് ഫിറോസ്.
35 കിലോയോളം വരുന്ന അനാക്കോണ്ട വിഭാഗത്തില്‍ വരുന്ന പാമ്പിനെ ഗ്രില്ലിലിട്ട് ചുട്ടെടുക്കുന്ന വീഡിയോയാണ് ഫിറോസ് തന്റെ യുട്യൂബ് ചാനലില്‍ പങ്കുവച്ചിരിക്കുന്നത്. ഇന്തോനേഷ്യന്‍ സ്വദേശിയുടെ സഹായത്തോടെ പാമ്പിന്റെ തൊലിയും മറ്റും കളഞ്ഞ ശേഷമാണ് ഗ്രില്ലിങ്. ഗ്രില്ലിങ് പൂര്‍ത്തിയാക്കി അവിടെ ഇന്തോനേഷ്യക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ഗ്രില്‍ ചെയ്ത പാമ്പിനെ രുചിച്ചു അഭിപ്രായം പറയുന്നതും വീഡിയോയില്‍ കാണാം.
കേരളത്തില്‍ ഇത് അനുകരിക്കരുതെന്നും നിയമവിരുദ്ധമാണെന്നും ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്. നിരവധി പേരാണ് ഇതിനോടകം വീഡിയോ യൂട്യൂബില്‍ കണ്ടത്. ഫെയ്സ്ബുക്കില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുകയാണ് ഫിറോസിന്റെ പുതിയ വീഡിയോ. വീഡിയോക്ക് താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് പെരുമ്പാമ്പിനെ ചുടാന്‍ ഇന്തോനേഷ്യയിലേക്ക് പോകുന്നു എന്ന് പറഞ്ഞു ഫിറോസ് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു പലരും. അതിനിടയില്‍ മറ്റൊരു പ്രമുഖ യൂട്യൂബറായ ജിയോ മുതലയെ ചുടുന്ന വീഡിയോ പങ്കുവച്ചിരുന്നു. അതും ഇന്തോനേഷ്യയില്‍ നിന്ന് തന്നെയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.