Monkeypox; മങ്കിപോക്സ്: ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് കേന്ദ്രം

രാജ്യതലസ്ഥാനത്ത് മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു. രോഗം സ്ഥിരീകരിച്ചയാൾ വിദേശയാത്ര നടത്തിയിട്ടില്ല. ഹിമാചൽ പ്രദേശിലെ മണാലിയിൽ അടുത്തിടെ ഒരു വിരുന്നിൽ മാത്രമാണ് യുവാവ് പങ്കെടുത്തത്. ഇതോടെ രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. രോഗം സ്ഥിരീകരിച്ച ബാക്കി മൂന്നു പേർ കേരളത്തിലാണ്.

അതേസമയം, മങ്കി പോക്സ് (monkeypox) വ്യാപനത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ (Global Health Emergency) പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ അടിയന്തരയോഗത്തിലാണ് തീരുമാനം. 75 രാജ്യങ്ങളിലായി 16,000 കേസുകൾ റിപ്പോർട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് അറിയിച്ചു.

1950കളുടെ പകുതിയിൽ ആഫ്രിക്കയിൽ പടർന്നുപിടിച്ച മങ്കിപോക്സ് ദേശകാലാന്തര യാത്രകൾ നടത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയിരിക്കുകയാണ്. കൊവിഡ് തീർത്ത ഭയാശങ്കകൾ മറികടന്നുകൊണ്ടിരിക്കുന്ന മാനവരാശി മറ്റൊരു രോഗത്തിന് മുന്നിൽ വിറങ്ങലിക്കുകയാണ്. ഈ ഘട്ടത്തിലാണ് ലോകാരോഗ്യസംഘടനയുടെ സുപ്രധാന ഇടപെടൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here