Smriti Irani: സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിക്കെതിരായ അനധികൃത ബാര്‍ ഹോട്ടല്‍ ആരോപണം; വിവാദം മുറുകുന്നു

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ(Smriti Irani) മകള്‍ സോയിഷ് ഇറാനിക്കെതിരായ അനധികൃത ബാര്‍ ഹോട്ടല്‍ ആരോപണത്തില്‍ വിവാദം മുറുകുന്നു. സ്മൃതി ഇറാനിയുടെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റുംInstagram post) വീഡിയോയും പുറത്ത് വിട്ട് കോണ്‍ഗ്രസ്(Congress) രംഗത്തെത്തി. സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമായെന്ന കണ്ടെത്തല്‍ സ്മൃതി ഇറാനി തള്ളിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വീഡിയോ പുറത്ത് വിട്ടത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന തെളിവുകള്‍ പുറത്ത് വന്നത് ബിജെപിക്ക് വലിയ തലവേദനയാണ് ശ്രഷ്ടിച്ചിരിക്കുന്നത്. മരിച്ചയാളുടെ പേരിലാണ് വടക്കന്‍ ഗോവയിലെ റെസ്റ്റോറന്റ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് സ്മൃതി ഇറാനിയുടെ മകള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ തള്ളിയ സ്മൃതി ഇറാനി, ആരോപണം ഉന്നയിച്ച നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതോടെ യാണ് കേന്ദ്ര മന്ത്രിയുടെ തന്നെ തന്നെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വീഡിയോയും കോണ്‍ഗ്രസ് പുറത്ത് വിട്ടത്.

സ്മൃതി ഇറാനി മുന്‍പ് സില്ലി സോള്‍സ് ഗോവ ഹോട്ടലിനെ കുറിച്ച് ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റും വാര്‍ത്തയുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് വിട്ടത്. ഒപ്പം പ്രമുഖ ഫുഡ്‌ബ്ലോഗ്ഗര്‍ ഹോട്ടലില്‍ വച്ച് മന്ത്രിയുടെ മകളെ അഭിമുഖം നടത്തുന്ന വീഡിയോയും നേതാക്കള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തെളിവുകള്‍ പുറത്ത് വന്നിട്ടും സ്മൃതി ഇറാനി നുണ പറയുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ്, സ്മൃതി മന്ത്രി സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News