Kunchacko Boban: സിനിമയിലെ വീഴ്ചയില്‍ നിന്നും കര കേറാന്‍ കാരണം ഇവരൊക്കെയാണ്

സിനിമയില്‍ വന്നതിനു ശേഷം ഫാമിലിയിലും കരിയറിലും വന്ന തകര്‍ച്ചയില്‍ നിന്നും തന്നെ കരകയറ്റിയവരെ കുറിച്ച് കുഞ്ചാക്കോ ബോബന്‍(Kunchacko Boban). ജെ ബി ജംഗ്ഷനിലാണ് (JB Junction) കുഞ്ചാക്കോ ബോബന്റെ വെളിപ്പെടുത്തല്‍. തകര്‍ന്നു പോയ സമയത്ത് തന്നെ കൈപിടിച്ചു കയറ്റിയത് തന്റെ ഫാമിലിയാണെന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. സ്‌ടോങ്ങായിട്ടുള്ള ഒരു ഫാമിലി എന്റെ പുറകിലുള്ളതു കൊണ്ടാണ് തന്റെ തകര്‍ച്ചകളില്‍ നിന്നും താന്‍ ഉയര്‍ന്നു വന്നതെന്നും ചാക്കോച്ചന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയെ താന്‍ ഇപ്പോള്‍ ഒരു കുടുംബമായിട്ടാണ് കാണുന്നതെന്നും പണ്ടുള്ളതിനേകാള്‍ കൂടുതല്‍ താന്‍ ഇപ്പോള്‍ സിനിമയെ ഇഷ്ടപ്പെടുന്നുണ്ടെന്നും. സിനിമാ ജീവിതം ഇപ്പോള്‍ നല്ല രീതിയില്‍ ആസ്വദിക്കുന്നുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റേതായി റിലീസ് കാത്തിരിക്കുന്നത്. ഓഗസ്റ്റ് 12ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News