Love Jihad: മുസ്‌ലിം വ്യാപാരിക്കെതിരെ ലൗ ജിഹാദ് ആരോപണമുന്നയിച്ച മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസ്

ഉത്തര്‍പ്രദേശിലെ(Uthar Pradesh) കസ്ഗഞ്ചില്‍ മുസ്‌ലിം വ്യാപാരിക്കെതിരെ ലൗ ജിഹാദ് ആരോപണമുന്നയിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു(police case). രണ്ടു പുരുഷന്‍മാര്‍ക്കും അവരുടെ പെണ്‍സുഹൃത്തിനുമെതിരെയാണ് കേസെടുത്തത്. ദില്ലി ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയ്ക്ക് ഒപ്പമുള്ള പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് അരവിന്ദ് കൈജരിവാള്‍. സംസ്ഥാന സര്‍ക്കാര്‍ പരിപാടികള്‍ കേന്ദ്രം ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞാണ് കെജരിവാള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നത്.

കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്റെ ഔദ്യോഗിക വസതിക്ക് 10,000 രൂപ പിഴ ചുമത്തി. വസതിയില്‍ നിന്നും മാലിന്യം തള്ളുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ചണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് നടപടി സ്വീകരിച്ചത്.

വിദേശവനിതകളെ എത്തിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന സംഘം പിടിയില്‍. സൗത്ത് ദില്ലിയിലെ മാളവ്യനഗറില്‍ വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്.സംഭവത്തില്‍ വിദേശികളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News