Mammootty: ‘നന്‍പകല്‍ നേരത്ത് മയക്കം’; പുതിയ പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കഥയെ കുറിച്ച് ഒരു സൂചന പോലും തരാത്ത വിധമാണ് ചിത്രത്തിന്റെ ടീസര്‍ ഇറക്കിയത്
. തമിഴ്‌നാട് ഉള്‍നാടന്‍ ഗ്രാമത്തിലെ ഒരു നാടന്‍ ബാറില്‍ സഹമദ്യപാനികള്‍ക്കൊപ്പം ഒരു സീന്‍ അഭിനയിക്കുകയാണ് മമ്മൂട്ടിയുടെ കഥാപാത്രം. അഭിനയം കണ്ട് എല്ലാവരും അവസാനം കയ്യടിക്കുന്നിടത്ത് ടീസര്‍ അവസാനിക്കുന്നു. ശിവാജി ഗണേഷന്റെ ഡയലോഗിലാണ് മമ്മൂട്ടി കത്തിക്കയറുന്നത്.

മമ്മൂട്ടി കമ്പനി എന്ന പേരിലുള്ള പുതിയ നിര്‍മാണക്കമ്പനിയുടെ പേരിലാണ് നിര്‍മാണം. നര്‍മത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ലിജോയും മമ്മൂട്ടിയും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ണമായും തമിഴ്‌നാട്ടിലായിരുന്നു. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കുന്നത്. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങളായിരിക്കും അഭിനേതാക്കളായി എത്തുക. ഒപ്പം അശോകനും ഒരു വേഷത്തിലെത്തുന്നു.പേരന്‍പും പുഴുവും ഷൂട്ട് ചെയ്ത തേനി ഈശ്വരാണ് കാമറ.ലിജോയുടെ കഥയില്‍ പ്രമുഖ കഥാകൃത്ത് എസ്.ഹരീഷാണ് തിരക്കഥ. ചുരുളിക്കും തിരക്കഥ ഹരീഷിന്റേതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News