Ravi Shastri: ടെസ്റ്റ് ക്രിക്കറ്റ് ആറ് ടീമുകളിലേക്ക് ചുരുക്കണം: രവി ശാസ്ത്രി

ടെസ്റ്റ് ക്രിക്കറ്റ് ആറ് ടീമുകളിലേക്ക് ചുരുക്കണമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി(Ravi Shastri). ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരം കാത്തുസൂക്ഷിക്കണമെങ്കില്‍ ഇത് അനിവാര്യമാണെന്ന് ശാസ്ത്രി പറഞ്ഞു. പത്തോ പന്ത്രണ്ടോ ടീമുകള്‍ ടെസ്റ്റ് കളിക്കാന്‍ ആരംഭിച്ചാല്‍ അത് ആ ഫോര്‍മാറ്റിന്റെ നിലവാരം നഷ്ടപ്പെടുത്തുമെന്നാണ് ശാസ്ത്രിയുടെ വാദം.

‘പത്തോ പന്ത്രണ്ടോ ടീമുകളെ കളിപ്പിക്കരുത്. 6 മുന്‍നിര ടീമുകള്‍ മാത്രം ടെസ്റ്റ് കളിച്ചാല്‍ നിലവാരമുണ്ടാവും. ടീമുകളുടെ എണ്ണത്തിനു മുകളില്‍ നിലവാരമുണ്ടാവണം. അങ്ങനെ മാത്രമേ മറ്റ് മത്സരങ്ങള്‍ കളിക്കാന്‍ വിന്‍ഡോ ലഭിക്കുകയുള്ളൂ. ടി-20യിലും ഏകദിനത്തിലും ടീമുകളുടെ എണ്ണം കൂട്ടാം. എന്നാല്‍, ടെസ്റ്റില്‍ ടീമുകളുടെ എണ്ണം കുറയ്ക്കണം.”- രവി ശാസ്ത്രി പറഞ്ഞു.

ഏഷ്യാകപ്പും ലോകകപ്പും വിജയിക്കാൻ ടീമിനായി എന്തും ചെയ്യുമെന്ന് കോലി

ഏഷ്യാ കപ്പും ലോകകപ്പും വിജയിക്കലാണ് ലക്ഷ്യമെന്ന് ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലി. ടീമിനായി എന്തും ചെയ്യാൻ തയ്യാറാണെന്നും കോലി പ്രതികരിച്ചു. സ്റ്റാർ സ്പോർട്സ് ആണ് കോലിയുടെ പ്രതികരണം പങ്കുവച്ചത്. ഏറെക്കാലമായി ഫോം കണ്ടെത്താനാതെ ബുദ്ധിമുട്ടുന്ന കോലി നിലവിൽ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്.

കോലിയെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഫോം നഷ്ടപ്പെട്ട് ഉഴറുന്ന കോലിയ്ക്ക് ഫോം വീണ്ടെടുക്കാൻ സിംബാബ്‌വെ പര്യടനം തുണയാവുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത മാസമാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പര്യടനത്തിനായി ഇന്ത്യ സിംബാബ്‌വെയിലേക്ക് പോകുന്നത്. പരമ്പരയിൽ യുവതാരങ്ങളെയാവും അയക്കുക. ഇവർക്കൊപ്പം കോലിയെയും ടീമിൽ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News