Partha Chatterjee: ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ ചോദ്യം ചെയ്യല്‍ നീളും

ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ(Partha Chatterjee) ചോദ്യം ചെയ്യല്‍ നീളും. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടിയ സാഹചര്യത്തിലാണ് നടപടികള്‍ നീളുന്നത്. അധ്യാപക നിയമന അഴിമതി കേസിലാണ് പാര്‍ത്ഥ ചാറ്റര്‍ജിയെ ഇ ഡി(ED) അറസ്റ്റ് ചെയ്തത്. അതേസമയം, പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പ്പിത മുഖര്‍ജിയെ ഒരു ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു.

അധ്യാപക നിയമന അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ ചോദ്യം ചെയ്യല്‍ നീളും.ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടിയ സാഹചര്യത്തിലാണ് നടപടികള്‍ നീളുന്നത്.ചാറ്റര്‍ജിയെ സിറ്റി കോടതി രണ്ട് ദിവസത്തെ ഇഡി കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് പാര്‍തയേ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രി വിട്ടാല്‍ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മിഷനും പശ്ചിമ ബംഗാള്‍ പ്രാഥമിക വിദ്യാഭ്യാസ ബോര്‍ഡും നടത്തിയ അധ്യാപക നിയമനത്തിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിലായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജിയുടെ അറസ്റ്റ്.

മന്ത്രിയുടെ അടുത്ത അനുയായിയായ അര്‍പിത മുഖര്‍ജിയുടെ പക്കല്‍ നിന്ന് 20 കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി.അര്‍പിത ചാറ്റര്‍ജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത രേഖയില്‍ മന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ ഉണ്ടെന്നാണ് ഇഡിയുടെ വാദം. അതേ സമയം ഇ.ഡി യെ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന BJP രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News