Pinarayi Vijayan: അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു; സി പി കുഞ്ഞിരാമന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

സിപിഐ എം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം സി പി കുഞ്ഞിരാമന്റെ(CPIM Thalassery Area Committee Member C P Kunjiraman) നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ദീര്‍ഘകാലമായി തലശ്ശേരിയുടെ പൊതുരംഗത്ത് സജീവ സാന്നിധ്യമായ അദ്ദേഹം മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കി ഇടപെട്ട തൊഴിലാളി നേതാവായിരുന്നു. തലശ്ശേരി കലാപ വേളയില്‍ മതസൗഹാര്‍ദം കാത്തു സൂക്ഷിക്കാനുള്ള ഇടപെടലിലും അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിലും സി പി കുഞ്ഞിരാമന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ടായിരുന്നു. കുടുംബാംഗങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും സഖാവിനെ സ്‌നേഹിക്കുന്ന എല്ലാവരെയും മുഖ്യമന്ത്രി അനുശോചനമറിയിച്ചു.

നീരജ് ചോപ്ര രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്തി : മുഖ്യമന്ത്രി

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടി ചരിത്രം രചിച്ച ഇന്ത്യയുടെ നീരജ് ചോപ്രയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.നീരജ് ചോപ്ര രാജ്യത്തിൻറെ അഭിമാനം ഉയർത്തി. കൂടുതൽ വിജയങ്ങളുണ്ടാകട്ടെയെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News