Robot: ചെസ്സ് മത്സരത്തിനിടെ ഏഴ് വയസ്സുകാരന്റെ കൈവിരലൊടിച്ച് റോബോട്ട്; ദൃശ്യങ്ങള്‍

ചെസ്സ്(chess) മത്സരത്തിനിടയില്‍ ഏഴ് വയസ്സുകാരന്റെ കൈവിരലൊടിച്ച് റോബോട്ട്(robot). റഷ്യ(russia)യില്‍ വെച്ച് നടന്ന മോസ്‌കോ ചെസ്സ് ഓപ്പണ്‍ ടൂര്‍ണമെന്റിനിടയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മത്സരത്തില്‍ വെളള കരുക്കള്‍ ഉപയോഗിച്ചാണ് കുട്ടി റോബോട്ടിനെതിരേ കളിക്കുന്നത്.

റോബോട്ടിന്റെ നീക്കം പൂര്‍ത്തിയാവുന്നതിനിടയില്‍ കുട്ടി ചെസ്സ് ബോര്‍ഡില്‍ വെളള കരുക്കള്‍ നീക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് കുട്ടിയുടെ കൈവിരലുകള്‍ക്കു മുകളില്‍ റോബോട്ടിന്റെ കൈ പതിക്കുന്നത്. ചുറ്റുമുളളവര്‍ പെട്ടെന്ന് തന്നെ കുട്ടിയുടെ അടുത്തെത്തി കൈ വിരലുകള്‍ സ്വതന്ത്രമാക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ ചട്ടങ്ങള്‍ കൃത്യമായി പാലിക്കാത്തതുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കി. എന്നാല്‍ കുട്ടിയുടെ പരിക്ക് സാരമുളളതല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News