Railway: എറണാകുളം – പൂങ്കുന്നം പാതയിൽ ഓട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനം

എറണാകുളം – പൂങ്കുന്നം പാതയിൽ ഓട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനം ഏർപ്പെടുത്താൻ റെയിൽവേ(railway) ബോർഡിന്റെ അനുമതി. 316 കോടി രൂപയാണു പ്രാഥമിക ചെലവ് കണക്കാക്കുന്നത്.

എറണാകുളം–ഷൊർണൂർ–പാലക്കാട്–ചെന്നൈ പാതയിൽ ഓട്ടമാറ്റിക് സിഗ്നലിങ് ഏർപ്പെടുത്തുന്നതിന്റെ ആദ്യഘട്ടമായാണ് എറണാകുളം–പൂങ്കുന്നം സെക്‌ഷനിൽ പദ്ധതി നടപ്പാക്കാൻ അനുമതി നൽകിയത്. ഓട്ടമാറ്റിക് സിഗ്നലിങ് വരുന്നതോടെ ഒരു കിലോമീറ്റർ ഇടവിട്ട് സിഗ്‌നൽ പോസ്റ്റുകൾ വരും.

ഒരേ സമയം ഒന്നിലധികം ട്രെയിനുകൾക്ക്(trains) ഒരു സെക്‌ഷനിൽ പ്രവേശിക്കാൻ കഴിയും. ഇപ്പോഴുള്ളതിനെക്കാൾ ഇരട്ടി ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നതാണു നേട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News