Dowry: സ്ത്രീധനപീഢനം; ഭര്‍തൃവീട്ടുകാര്‍ യുവതിയെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി

സ്ത്രീധനത്തെ(Dowry) ചൊല്ലി ഭര്‍തൃവീട്ടുകാര്‍ യുവതിയെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. തൃശൂര്‍(Thrissur) ഒളരി സ്വദേശിനിയാണ് ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചതായി ചാലക്കുടി പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് മര്‍ദ്ദിച്ചതായും മുഖത്ത് തുപ്പിയതായും പരാതിയില്‍ പറയുന്നു.

ശനിയാഴ്ച രാവിലെ വീട്ടില്‍ ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തില്‍ ആതിര കൈ ചൂണ്ടി സംസാരിച്ചു. ഇതില്‍ പ്രകോപിതനായ ചാലക്കുടി സ്വദേശിയായ ഭര്‍ത്താവ് നിധിന്‍ ആതിരയുടെ വിരല്‍ പിടിച്ച് തിരിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തു. കയര്‍ത്ത് സംസാരിച്ചപ്പോള്‍ ക്രൂരമായി മര്‍ദിച്ചെന്നും . രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വീട്ടുകാര്‍ ചേര്‍ന്ന് കെട്ടിയിട്ടെന്നും ആതിര ചാലക്കുടി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു

വിവരമറിഞ്ഞെത്തിയ മാതാപിതാക്കളാണ് അതിരയെ ഭര്‍തൃവീട്ടില്‍ നിന്ന് മോചിപ്പിച്ചത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും ചാലക്കുടി പോലീസില്‍ പരാതിയും നല്‍കി. അഞ്ച് വര്‍ഷം മുന്‍പാണ് ബാങ്ക് ജീവനക്കാരിയായിരുന്ന ആതിരയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ നിധിനുമായുള്ള വിവാഹം കഴിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News