Karimba: കരിമ്പയിലെ സദാചാര ആക്രമണം; മൂന്നു പേര്‍ അറസ്റ്റില്‍

പാലക്കാട്(Palakkad) മണ്ണാര്‍ക്കാട് കരിമ്പയിലെ(Karimba) സദാചാരാക്രമണത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍(Arrest). കരിമ്പ സ്വദേശികളായ ഷമീര്‍, അക്ബര്‍ അലി, പനയമ്പാടം സ്വദേശി ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മണ്ണാര്‍ക്കാട് ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന്റെ പേരിലാണ് കരിമ്പ എച്ച്എസ്എസ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ഥികളെ നാട്ടുകാര്‍ മര്‍ദിച്ചത്.

ബസ് സ്റ്റോപ്പില്‍ ബസ് കാത്തിരിക്കുകയായിരുന്ന അഞ്ച് പെണ്‍കുട്ടികളും അഞ്ചു ആണ്‍കുട്ടികളുമാണ് മര്‍ദനത്തിന് ഇരയായത്. പെണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു.

സദാചാരാക്രമണത്തില്‍ പരിക്കേറ്റ ഒരു വിദ്യാര്‍ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News