Flag: ദേശീയ പതാക ഇനി രാത്രിയും പറത്താം

പൊതുജനങ്ങൾക്ക് പൊതുസ്ഥലത്തും വീടുകളിലും ദേശീയ പതാക(national flag) പകലും രാത്രിയും പറത്താൻ അനുമതി. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13, 14, 15 തീയതികളിൽ വീടുകളിലെല്ലാം ദേശീയപതാക ഉയർത്താനുള്ള ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയപതാക നിയമത്തിൽ പുതിയ മാറ്റം വരുത്തിയത്.

നിലവിലെ നിയമമനുസരിച്ച് ദേശീയപതാക സൂര്യോദയത്തിനു ശേഷം മാത്രം ഉയർത്തുകയും സൂര്യാസ്തമയത്തിനു മുൻപ് താഴ്ത്തി സുരക്ഷിതമാക്കി വയ്ക്കുകയും വേണം.

ഇതുമാറ്റിയാണ്, പതാക ഉയർത്തിയ നിലയിൽത്തന്നെ രാത്രിയും നിലനിർത്താമെന്ന ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. യന്ത്രനിർമിതമോ പോളിസ്റ്ററിൽ നിർമിച്ചതോ ആയ പതാകകൾക്കുള്ള വിലക്കും പിൻവലിച്ചു. പുതിയ ഭേദഗതി അനുസരിച്ച് കോട്ടൻ, പോളിസ്റ്റർ, ഖാദി, സിൽക്ക് ഖാദി, കമ്പിളി തുടങ്ങിയവ കൊണ്ടൊക്കെ നിർമിച്ച പതാകകൾ അനുവദിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News