
നെടുമ്പാശേരി വിമാനത്താവളത്തിൽ(airport) ദേഹത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ(gold)വുമായി യാത്രക്കാരൻ പിടിയിൽ. കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ച് വിദേശത്ത് നിന്നും കടത്തിയ 1162 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും വന്ന മലപ്പുറം(malappuram) എടപ്പാൾ സ്വദേശിയെയാണ് കസ്റ്റംസ് പിടികൂടിയത്.
Monkeypox: യുഎഇയില്‍ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു
യുഎഇയില്‍(UAE) മൂന്ന് പേര്‍ക്ക് കൂടി കുരങ്ങ്‌വസൂരി(Monkeypox) സ്ഥിരീകരിച്ചു. തുടര്‍ന്ന്, ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി(Saudi), ഖത്തര്‍(Qatar) എന്നീ ഗള്‍ഫ് രാജ്യങ്ങളിലും ഇതിനകം കുരങ്ങുവസൂരി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യു.എ.ഇയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. ഇന്ന് രാവിലെ ദേശീയ ദുരന്തനിവാരണ സമിതി അബുദാബിയില്‍ അടിയന്തര യോഗം ചേര്‍ന്നു.
തൊലിപ്പുറത്ത് അസാധാരണമായിട്ടുള്ള എന്തെങ്കിലും മാറ്റങ്ങള്‍ കാണുകയാണെങ്കില്‍ അടിയന്തരമായി ആശുപത്രികളില്‍ ചികിത്സ തേടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. കൂടാതെ ആശുപത്രികളോട് പരമാവധി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും ദേശീയ ദുരന്തനിവാരണ സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്.
ആഗോള മഹാമാരിയായി ഡബ്ല്യു.എച്ച്.ഒ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുറ്റമറ്റ സംവിധാനങ്ങള്‍ പുലര്‍ത്തിക്കൊണ്ട് രോഗത്തെ അമര്‍ച്ച ചെയ്യുകയാണ് ദേശീയ ദുരന്തനിവാരണ സമിതിയുടെ ലക്ഷ്യം.രോഗം കണ്ടെത്തിയ ആളുകളെ പൂര്‍ണമായും ഐസൊലേഷനിലേക്ക് മാറ്റാനുള്ള നിര്‍ദേശവും വിവിധ ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here