ലൈവിനിടെ മുന്‍ ഭാര്യയെ തീകൊളുത്തി കൊന്നു; യുവാവിന്റെ വധശിക്ഷ നടപ്പാക്കി

ലൈവ് സ്ട്രീമിങ്ങിനിടെ(Live streaming) മുന്‍ ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ശനിയാഴ്ചയാണ് താങ് ലു എന്ന യുവാവിന്റെ ശിക്ഷ നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് അവസാനമായി കുടുംബത്തെ ഒരു നോക്ക് കാണാന്‍ താങ് ലുവിന് കോടതി അനുമതി നല്‍കിയിരുന്നു.

ടിക് ടോക്ക്(Tik tok) പോലെ ചൈനയിലെ(China) മറ്റൊരു സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഡൗയിനില്‍ ലൈവ് ചെയ്തുകൊണ്ടിരിക്കെയാണ് ലാമു എന്ന 30 വയസ്സുകാരി കൊലപ്പെട്ടത്. 2020 ജൂണില്‍ ഭര്‍ത്താവിന്റെ കടുത്ത പീഡനത്തെത്തുടര്‍ന്നാണ് താങ് ലുവില്‍നിന്നു ലാമു വിവാഹമോചനം നേടിയത്. എന്നാല്‍ വീണ്ടും തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് താങ്, ലാമുവിനെ നിരന്തം ശല്യം ചെയ്തുകൊണ്ടിരുന്നു.

ലാമു ദൈനംദിന കാര്യങ്ങള്‍ വിഡിയോയായി ഡൗയിനിലൂടെ പുറത്തുവിടുന്നത് താങ്ങിനെ ചൊടിപ്പിച്ചിരുന്നു. 2020 സെപ്റ്റംബറില്‍ ലൈവ് ചെയ്യുന്നതിനിടെ താങ് പിന്നിലെത്തുകയും ലാമുവിന്റെ ദേഹത്ത് ഗ്യാസോലിന്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News