Rain: കനത്ത മഴ, വെള്ളപ്പൊക്കം; പാകിസ്ഥാനിലെ കൊഹിസ്ഥാനിൽ 50 വീടുകൾ ഒലിച്ചുപോയി

കനത്ത മഴ(rain)യിലും വെള്ളപ്പൊക്കത്തിലും പാകിസ്ഥാനിലെ(pakistan) അപ്പര്‍ കൊഹിസ്ഥാന്‍ താഴ്‌വരയിലെ കാന്‍ഡിയ തഹസില്‍ ഞായറാഴ്ച വന്‍ നാശം. കുറഞ്ഞത് 50 വീടുകളും മിനി പവര്‍ സ്റ്റേഷനുകളും ഒലിച്ചുപോയതായാണ് റിപ്പോർട്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നഷ്ടം വിലയിരുത്തുന്നതിനുമായി ദുരിതബാധിത പ്രദേശങ്ങളിലേക്ക് അഞ്ച് ടീമുകളെ അയച്ചിട്ടുണ്ടെന്ന് റവന്യൂ ഓഫീസര്‍ മുഹമ്മദ് റിയാസ് പറഞ്ഞു. എന്നാല്‍ 100 വീടുകള്‍(houses) ഒലിച്ചുപോയതായി പ്രദേശവാസികള്‍ പറയുന്നു. രണ്ട് ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. നിരവധി ആളുകള്‍ ഭവനരഹിതരായി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദാന്‍ഷ്, ബെര്‍ട്ടി, ജഷോയ്, ഡാംഗോയ് എന്നീ നാല് ഗ്രാമങ്ങളിലെ ജലവിതരണ സംവിധാനങ്ങള്‍ തകരാറിലായി. വെള്ളപ്പൊക്കമുണ്ടാവുന്നതിന് മുമ്പ് ഗ്രാമവാസികളെ ഒഴിപ്പിക്കാനായത് വലിയ അപകടം ഒഴിവാക്കി. ജഷോയ് പ്രദേശത്തെ വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. അപകടത്തില്‍പ്പെട്ട കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News