ഹിജ്റ(Hijrah) വര്‍ഷാരംഭം പ്രമാണിച്ച് യുഎഇയിലെ(UAE) മുഴുവന്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ജൂലൈ 30 ശനിയാഴ്ച ശമ്പളത്തോട് കൂടിയ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. പൊതു,സ്വകാര്യ മേഖലകള്‍ക്ക് 2021ലും 2022ലും ഔദ്യോഗിക അവധി ദിവസങ്ങള്‍ ഒരേപോലെ അനുവദിക്കണമെന്ന യുഇഎ ക്യാബിനറ്റിന്റെ തീരുമാനത്തിന് അനുസൃതമായാണിതെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
മുഹറം ഒന്നാം തീയ്യതിയാണ് ഹിജ്റ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആരംഭിക്കുന്നത്. ഹജ്ജ് കര്‍മം നടക്കുന്ന അറബി മാസമായ ദുല്‍ഹജ്ജ് പൂര്‍ത്തിയാകുന്നതോടെ ഹിജ്റ വര്‍ഷം 1443 അവസാനിക്കുകയും, മുഹറം ഒന്നാം തീയ്യതി ഹിജ്റ വര്‍ഷം 1444 ആരംഭിക്കുകയും ചെയ്യും.
യുഎഇയില്‍ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു
യുഎഇയില്‍(UAE) മൂന്ന് പേര്‍ക്ക് കൂടി കുരങ്ങ്വസൂരി(Monkeypox) സ്ഥിരീകരിച്ചു. തുടര്‍ന്ന്, ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി(Saudi), ഖത്തര്‍(Qatar) എന്നീ ഗള്‍ഫ് രാജ്യങ്ങളിലും ഇതിനകം കുരങ്ങുവസൂരി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യു.എ.ഇയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. ഇന്ന് രാവിലെ ദേശീയ ദുരന്തനിവാരണ സമിതി അബുദാബിയില്‍ അടിയന്തര യോഗം ചേര്‍ന്നു.
തൊലിപ്പുറത്ത് അസാധാരണമായിട്ടുള്ള എന്തെങ്കിലും മാറ്റങ്ങള്‍ കാണുകയാണെങ്കില്‍ അടിയന്തരമായി ആശുപത്രികളില്‍ ചികിത്സ തേടാന്‍ അധികൃതര്‍ നിര്‍ദേശം നല്കി. കൂടാതെ ആശുപത്രികളോട് പരമാവധി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും ദേശീയ ദുരന്തനിവാരണ സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. ആഗോള മഹാമാരിയായി ഡബ്ല്യു.എച്ച്.ഒ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുറ്റമറ്റ സംവിധാനങ്ങള്‍ പുലര്‍ത്തിക്കൊണ്ട് രോഗത്തെ അമര്‍ച്ച ചെയ്യുകയാണ് ദേശീയ ദുരന്തനിവാരണ സമിതിയുടെ ലക്ഷ്യം.
രോഗം കണ്ടെത്തിയ ആളുകളെ പൂര്‍ണമായും ഐസൊലേഷനിലേക്ക് മാറ്റാനുള്ള നിര്‍ദേശവും വിവിധ ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here