UP: മൂന്ന് വയസുകാരിയെ 13കാരൻ പീഡിപ്പിച്ചു; സംഭവം യുപിയിൽ

ഉത്തർപ്രദേശിലെ(UP) വസീർഗഞ്ച് (Wazirganj) പ്രദേശത്തെ ഒരു ഗ്രാമത്തിൽ മൂന്ന് വയസുകാരിയെ 13 കാരൻ ബലാത്സംഗം ചെയ്തതായി പൊലീസ്(police) അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നത്. 13 വയസ്സുള്ള ആൺകുട്ടി പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം(rape) ചെയ്തുവെന്ന് പെൺകുഞ്ഞിന്റെ അമ്മ പരാതിയിൽ ആരോപിച്ചു.

ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ അവിടെ നിന്ന് ജുവനൈൽ ഹോമിലേക്ക് അയച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ശിവരാജ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here