
തിരുവനന്തപുരം(Thiruvananthapuram) നെടുമങ്ങാട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശി പോലീസ്(police) പിടിയില്‍. മലപ്പുറം പൊന്നാനി സ്വദേശി മുഹമ്മദ് ജന്‍സീറിനെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്.സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാം(Instagram) വഴി പെണ്‍കുട്ടിയ പരിചയപ്പെട്ട മുഹമ്മദ് ജന്‍സീര്‍ കുട്ടിയെ ചെന്നൈയിലും, പൊന്നാനിയിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ആംബുലന്‍സില്‍ രോഗി ചമഞ്ഞ് കറുപ്പ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍
ആംബുലന്‍സില്‍(Ambulance) കറുപ്പ്(Opium) കടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍(Arrest). പഞ്ചാബിലെ(Punjab) മൊഹാലി ജില്ലയിലാണ് സംഭവം. വ്യാജ രോഗിയുമായി വന്ന ആംബുലന്‍സിലാണ് പൊലീസ്(Police) പരിശോധന നടത്തിയത്. രോഗിയായി കിടന്ന ആളുടെ തലയണയ്ക്കടിയിലാണ് എട്ട് കിലോ കറുപ്പ് ഒളിപ്പിച്ചത്.
ചണ്ഡിഗഡ് അമല ഹൈവേയിലെ ദപ്പര്‍ ടോള്‍ പ്ലാസയിലാണ് ആംബുലന്‍സ് പൊലീസ് തടഞ്ഞത്. വാഹനത്തിനുള്ളില്‍ രോഗിയാണെന്ന് പറഞ്ഞെങ്കിലും ആംബുലന്‍സില്‍ ഓക്സിജന്‍ സിലിണ്ടറോ പ്രഥമ ശുശ്രൂഷാ കിറ്റോ ഇല്ലാതിരുന്നത് സംശയമുണ്ടാക്കി. ഇതോടെ പൊലീസ് പരിശോധന നടത്തുകയായിരുന്നു.
യുപി സ്വദേശി രവി ശ്രീവാസ്തവ, മൊഹാലി സ്വദേശി ഹരീന്ദര്‍ ശര്‍മ, ചണ്ഡീഗഢ് സ്വദേശി അങ്കുഷ് എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശില്‍ നിന്ന് 100 കിലോയിലധികം കറുപ്പ് ഇത്തരത്തില്‍ കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here