Shiju Khan: റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് തുണയായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍

നെടുമങ്ങാട്-തിരുവനന്തപുരം റൂട്ടില്‍ റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടക്കുകയായിരുന്ന രണ്ട് യുവാകള്‍ക്ക് രക്ഷകനായി ശിശുക്ഷേമ സമിതി വാഹനത്തിലുണ്ടായിരുന്ന സമിതി ജനറല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ(DYFI) ജില്ലാ സെക്രട്ടറിയുമായ ഷിജു ഖാന്‍ (Shiju Khan). അപ്പോള്‍ അതുവഴി കടന്നുപോവുകയായിരുന്ന അദ്ദേഹം നാട്ടുകാരോടൊപ്പം ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ വാഹനത്തിലേക്ക് കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോകുംവഴി ആധുനിക സൗകര്യമുള്ള ആംബുലന്‍സിനെയും അറിയിച്ചതിനെ തുടര്‍ന്ന് റിലയന്‍സ് പമ്പിന് സമീപത്തു വച്ച് പരിക്കേറ്റവരെ ആംബുലന്‍സിലേക്ക് കയറ്റി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

വിദ്യാര്‍ത്ഥികള്‍ക്ക് നാളെമുതല്‍ കൊച്ചി മെട്രോയില്‍ കുറഞ്ഞ നിരക്കില്‍ യാത്ര

വിദ്യാര്‍ത്ഥികള്‍ക്ക് നാളെമുതല്‍ കൊച്ചി മെട്രോയില്‍(Kochi metro) കുറഞ്ഞ നിരക്കില്‍ യാത്ര. 50 രൂപയുടെ പ്രതിദിന പാസ്സും 1000 രൂപയുടെ പ്രതിമാസ പാസ്സുമാണ് കൊച്ചി മെട്രോ പുറത്തിറക്കുന്നത്.

പ്രതി ദിന പാസ്സ് ഉപയോഗിച്ച് വെറും അന്‍പത് രൂപയ്ക്ക് ഒരു ദിവസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് സഞ്ചരിക്കാം. 1000 രൂപയുടെ പ്രതിമാസ പാസ്സ് ഉപയോഗിച്ച് ഒരു മാസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം.

കാലാവധി കഴിഞ്ഞാല്‍ മെട്രോ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിലെത്തി കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍/കോളജ് നല്‍കിയിരിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ച് നാളെമുതല്‍ പാസ്സുകള്‍ വാങ്ങാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here