Mankode Radhakrishnan: മാങ്കോട് രാധാകൃഷ്ണന്‍ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി

മാങ്കോട് രാധാകൃഷ്ണനെ(Mankode Radhakrishnan) സിപിഐ(CPI) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്നലെ നെടുമങ്ങാട് സമാപിച്ച ജില്ലാ സമ്മേളനമാണ് മാങ്കോട് രാധാകൃഷ്ണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ബാലവേദിയിലൂടെ പൊതുരംഗത്തെത്തിയ മാങ്കോട് രാധാകൃഷ്ണന്‍ വിദ്യാര്‍ത്ഥി യുവജന നേതാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡന്റായിരുന്നു.12 വര്‍ഷക്കാലം സി പി ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി ആയിരുന്നു.1994 മുതല്‍ സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവില്‍ അംഗമാണ്.2001 മുതല്‍ 2011 വരെ നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു. നിയമസഭയുടെ പബ്ലിക് അണ്ടര്‍ടേക്കിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് തുണയായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍

നെടുമങ്ങാട്-തിരുവനന്തപുരം റൂട്ടില്‍ റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടക്കുകയായിരുന്ന രണ്ട് യുവാകള്‍ക്ക് രക്ഷകനായി ശിശുക്ഷേമ സമിതി വാഹനത്തിലുണ്ടായിരുന്ന സമിതി ജനറല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ(DYFI) ജില്ലാ സെക്രട്ടറിയുമായ ഷിജു ഖാന്‍ (Shiju Khan). അപ്പോള്‍ അതുവഴി കടന്നുപോവുകയായിരുന്ന അദ്ദേഹം നാട്ടുകാരോടൊപ്പം ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ വാഹനത്തിലേക്ക് കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോകുംവഴി ആധുനിക സൗകര്യമുള്ള ആംബുലന്‍സിനെയും അറിയിച്ചതിനെ തുടര്‍ന്ന് റിലയന്‍സ് പമ്പിന് സമീപത്തു വച്ച് പരിക്കേറ്റവരെ ആംബുലന്‍സിലേക്ക് കയറ്റി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News