Pigs: ആഫ്രിക്കൻ പന്നിപ്പനി; വയനാട്ടിൽ പന്നികളെ കൊന്നുതുടങ്ങി

വയനാട്ടിൽ(wayanad) ആഫ്രിക്കൻ പന്നിപ്പനി(african swine flu) സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നികളെ കൊന്നുതുടങ്ങി. തവിഞ്ഞാൽ പഞ്ചായത്തിലെ ഫാമിൽ രാത്രി 10 മണിയോടെയാണ് പന്നികളെ കൊന്നു തുടങ്ങിയത്. ഇന്നലെ സ്ഥലത്തെത്തിയ മൃഗസംരക്ഷണ വകുപ്പിന്‍റെ വിദഗ്ധ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. തവിഞ്ഞാലിലെ ഫാമിൽ 360 പന്നികളാണ് ഉള്ളത്.

ഘട്ടം ഘട്ടമായി പന്നികളെ കൊല്ലാൻ തീരുമാനിച്ചതനുസരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി 10 മണിയോടെ പന്നികളെ കൊന്നുതുടങ്ങി. മാനന്തവാടി നഗരസഭയിലെ രോഗബാധിത പ്രദേശങ്ങളിൽ നിരീക്ഷണത്തിനായി സർവൈലൻസ് ടീം രൂപീകരിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച ഫാമിന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. സംസ്ഥാനത്തേക്കുള്ള പന്നിക്കടത്ത് തടയുന്നതിന് വയനാട് ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ പ്രത്യേക പരിശോധന തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here