Train: നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടി; യുവാവിന് ദാരുണാന്ത്യം

നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക്(platform) ചാടിയിറങ്ങിയ യുവാവ് തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു. എളംകൂര്‍ ചെറാംകുത്തില്‍ മണലായിയിലെ കല്ലിങ്ങല്‍ മഹേഷാണ് (22) ഞായറാഴ്ച പുലര്‍ച്ചെ തിരൂര്‍(tirur) റെയില്‍വേസ്റ്റേഷനില്‍(railway station) ദാരുണമായി കൊല്ലപ്പെട്ടത്.

തിരുച്ചിറപ്പള്ളിയില്‍ എം.ആര്‍.എഫ്. കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായ മഹേഷ് പോണ്ടിച്ചേരി-മംഗളൂരു എക്‌സ്പ്രസില്‍ പോത്തന്നൂരില്‍നിന്നാണ് കയറിയത്. തിരൂരില്‍ വണ്ടി നിര്‍ത്തിയതറിയാന്‍ വൈകിയെന്നു സംശയിക്കുന്നു.

4.58-ന് വണ്ടി വിട്ടപ്പോള്‍ പെട്ടെന്ന് ചാടിയിറങ്ങുകയായിരുന്നു. കാല്‍തെറ്റി തീവണ്ടിക്കടിയിലേക്കു വീഴുകയായിരുന്നു. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. സത്യകുമാറിന്റെയും സുനിതയുടെയും മകനാണ്. സഹോദരി: മഞ്ജിത. സുരേഷ്‌കുമാറാണ് സഹോദരീഭര്‍ത്താവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News