Draupadi Murmu: ചരിത്രമെഴുതാൻ ദ്രൗപതി മുർമു; രാഷ്ട്രപതിയായി അധികാരമേറ്റു

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു(draupadimurmu) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ്(nv ramana) സത്യവാചകം ചൊല്ലി കൊടുത്തത്.

രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പം ലിമോസിനിൽ പാർലമെന്റിലേക്ക് എത്തിച്ചേർന്ന ദ്രൗപതി മുർമു പാർലമെന്റിലെ സെൻട്രൽ ഹാളിലെ ചടങ്ങിലാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. പ്രധാനമന്ത്രിയുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി.

രാജ്യം 75-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് ഗോത്ര വിഭാഗത്തിൽ നിന്നുള്ള നേതാവ് 64 കാരിയായ ദ്രൗപതി മുർമു രാജ്യത്തിന്റെ അമരക്കാരിയാകുന്നത്. എല്ലാവർക്കും നന്ദി അറിയിക്കുന്നതായും രാജ്യത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ദ്രൗപതി മുർമു പറഞ്ഞു.

”ജനങ്ങളുടെ ആത്മവിശ്വാസമാണ് തന്റെ കരുത്ത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ഇതുപോലൊരു അവസരം ലഭിച്ചതിൽ അഭിമാനമുണ്ട്. പ്രാഥമിക വിദ്യാഭ്യാസം പോലും ഒരു സ്വപ്നമായിരുന്ന സമൂഹത്തിൽ നിന്നാണ് രാഷ്ട്രപതി ഭവനിലേക്ക് എത്തിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യ രാഷ്‌ട്രപതി ഉണ്ടായിരിക്കുന്നു”, രാഷ്‌ട്രപതി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here