Mammootty; സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാമൃതം പദ്ധതി പരിചയപ്പെടുത്തി നടൻ മമ്മൂട്ടി

കോവിഡ് മഹാമാരിയും, പ്രകൃതിദുരന്തങ്ങളും അനാഥരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് മമ്മൂട്ടി. തൻ്റെ നേതൃത്വത്തിലുള്ള കെയർ ആൻറ് ഷെയർ ഫൗണ്ടേഷൻ മുഖേന ആദ്യഘട്ടമായി 100 കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എഞ്ചിനീയറിംഗ് ഉൾപ്പെടെ സൗജന്യമായി പഠിക്കാൻ സൗകര്യമൊരുക്കും. മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ കുട്ടികൾക്ക് മുൻഗണന ലഭിക്കും. എം ജി എം ഗ്രൂപ്പുമായി ചേർന്നാണ് വിദ്യാമൃതം എന്ന പദ്ധതി നടപ്പാക്കുകയെന്നും മെഗാസ്റ്റാർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പദ്ധതി പ്രകാരം ഏറ്റെടുക്കുന്ന വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാകും.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഒരുപാട് അനാഥരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിൽ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാർഥികൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെ, ഞാൻ കൂടി ഭാഗമായ കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേർന്ന് ‘വിദ്യാമൃതം – 2’ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക് എന്‍ജിനീയറിങ്ങ്,പോളിടെക്‌നിക്ക്,ആര്‍ട്‌സ് ആന്റ് സയന്‍സ്,കൊമേഴ്‌സ്,ഫാര്‍മസി ശാഖകളിലെ ഒരുഡസനോളം കോഴ്‌സുകളിലാണ് തുടർ പഠനസൗകര്യമൊരുക്കുന്നത്. കോവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാൻ ഉദ്ദേശ്യമുണ്ട്. അർഹരായ വിദ്യാർഥികളെ യോഗ്യതയുടെ അടിസ്ഥാനത്തിലാകും ഇതിൽ ഉൾപ്പെടുത്തുക.
വിശദ വിവരങ്ങൾക്ക് 7025335111, 9946485111 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News