Draupadi Murmu: പാവപ്പെട്ടവരുടെയും ദളിതരുടെയും വനിതകളുടെയും പ്രതിനിധിയാണ് താൻ; എല്ലാവർക്കും നന്ദി: രാഷ്‌ട്രപതി ദ്രൗപതി മുർമു

എല്ലാവർക്കും നന്ദി അറിയിക്കുന്നതായും രാജ്യത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്‌ട്രപതി ദ്രൗപതി മുർമു(draupadi murmu).

”ജനങ്ങളുടെ ആത്മവിശ്വാസമാണ് തന്റെ കരുത്ത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ഇതുപോലൊരു അവസരം ലഭിച്ചതിൽ അഭിമാനമുണ്ട്. പ്രാഥമിക വിദ്യാഭ്യാസം പോലും ഒരു സ്വപ്നമായിരുന്ന സമൂഹത്തിൽ നിന്നാണ് രാഷ്ട്രപതി ഭവനിലേക്ക് എത്തിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യ രാഷ്‌ട്രപതി ഉണ്ടായിരിക്കുന്നു”, രാഷ്‌ട്രപതി(president) പറഞ്ഞു.

രാഷ്ട്രപതി പദവിയിലേക്ക് എത്തിയത് തന്റെ മാത്രം നേട്ടമല്ല. രാജ്യത്തെ ഓരോ പാവപ്പെട്ട ജനവിഭാഗങ്ങളുടെ നേട്ടമാണ്. വികസനവും പ്രകൃതി സംരക്ഷണവും ഒന്നിച്ചുകൊണ്ടുപോകണമെന്നും പാവപ്പെട്ടവരുടെയും ദളിതരുടെയും പിന്നാക്കക്കാരുടെയും വനിതകളുടെയും പ്രതിനിധിയാണ് താനെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here