Mammootty: ദേവദൂതര്‍ പാടി….; 37 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഏറ്റുപാടാം; ആശംസകള്‍ അറിയിച്ച് മമ്മൂട്ടി

ചില ഗാനങ്ങള്‍ കാലമെത്ര കഴിഞ്ഞാലും മനസ്സിലും ചുണ്ടിലും മായാതെ നില്‍ക്കും. അത്തരത്തില്‍ മലയാളികള്‍ എന്നും മൂളാനിഷ്ടപ്പെടുന്ന ഒരു ഗാനമാണ് ‘ദേവദൂതര്‍ പാടി….’. 1985ല്‍ ഭരതന്‍ സംവിധാനം ചെയ്ത ‘കാതോട് കാതോരം'(Kathod Kathoram) എന്ന സിനിമയിലെ, ലക്ഷകണക്കിന് പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ‘ദേവദൂതര്‍ പാടി’ എന്ന ഗാനം 37 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു. കുഞ്ചാക്കോ ബോബന്‍(Kunchako Boban) നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ന്നാ താന്‍ കേസ് കൊടുക്കു’വിലൂടെയാണ് ദേവദൂതര്‍ പാടി എന്ന ഗാനം വീണ്ടും എത്തുന്നത്. കെ ജെ യേശുദാസ് ആലപിച്ച ഗാനം പുതിയ ചിത്രത്തില്‍ ആലപിക്കുന്നത് ബിജു നാരായണനാണ്. നടന്‍ മമ്മൂട്ടി(Mammootty) ആണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘കാതോട് കാതോരം’ എന്ന സിനിമയിലെ ലക്ഷക്കണക്കിന് വികാരങ്ങളാല്‍ പ്രേക്ഷകരെ ആകര്‍ഷിച്ച ‘ദേവദൂതര്‍ പാടി’ എന്ന ഗാനം 37 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ന്നാ താന്‍ കേസ് കൊടുക്കു’വിലൂടെ പുനഃസൃഷ്ടിക്കാന്‍ പോവുകയാണെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്റെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബനും മുഴുവന്‍ ടീമിനും എല്ലാ ആശംസകളും നേരുന്നു എന്ന് മമ്മൂട്ടി കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News