Food: തിരുവല്ലയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 48 കാരൻ മരിച്ചു

ഭക്ഷണം(food) തൊണ്ടയിൽ കുടുങ്ങി തിരുവല്ല മുണ്ടിയപ്പള്ളിയിൽ 48 കാരൻ മരിച്ചു(death). കുന്നന്താനം മുണ്ടിയപ്പള്ളാ വറവുങ്കൽ വീട്ടിൽ റെജി സെബാസ്റ്റ്യനാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം.

പ്രഭാത ഭക്ഷണം കഴിക്കവേ ആഹാരം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഴഞ്ഞു വീണ റെജിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു.

Utharpradesh; പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ ഡബിൾ ഡക്കർ ബസുകൾ കൂട്ടിയിടിച്ചു; എട്ട് മരണം

ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ (Purvanchal Expressway) ഡബിൾ ഡക്കർ ബസുകൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു.

മൂന്നുപേരുടെ ആരോഗ്യനില ഗുരുതരമാണെന്നും ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ലഖ്നൗവിലെ ട്രോമ സെന്ററിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.ബിഹാറിൽ നിന്ന് ദില്ലിയിലേക്ക് പോയ ബസുകളാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News