വാഹനമിടിച്ച് ചികിത്സയ്‌ക്കെത്തിച്ച നായ്ക്കളുടെ ശരീരത്തില്‍ പെല്ലറ്റുകള്‍; പൊലീസ് അന്വേഷണം തുടങ്ങി

വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിച്ച നായ്ക്കളുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തി. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പാലക്കാടു നിന്നും ഗുരുവായൂരിൽ നിന്നുമായി രണ്ട് നായ്ക്കളെ മണ്ണുത്തി വെറ്റിനറി ആശുപത്രിയിൽ എത്തിച്ചത്. എക്സറെ പരിശോധനയിൽ രണ്ട് നായ്ക്കളുടേയും ശരീരത്തിൽ പെല്ലറ്റ് കണ്ടെത്തി. ഇതോടെയാണ് സംഭവത്തിൽ ദുരൂഹത ആരംഭിക്കുന്നത്. നായയുടെ ശരീരത്തിൽ എങ്ങിനെ പെല്ലറ്റ് എത്തി എന്നത് വൃക്തമല്ല. പാലക്കാട് നിന്നും കൊണ്ടുവന്ന നായ ഇന്ന് രാവിലെ ചത്തു.

പാലക്കാട് നിന്നും ഗുരുവായൂരില്‍നിന്നും മണ്ണുത്തിയില്‍ ചികിത്സയ്‌ക്കെത്തിച്ച നായ്ക്കളുടെ ശരീരത്തിലാണ് തോക്കില്‍നിന്ന് ഉള്ളതെന്ന് സംശയിക്കുന്ന പെല്ലറ്റ് കണ്ടെത്തിയത്. ലൈസൻസ് ആവശ്യമില്ലാത്ത എയർഗണ്ണിലുപയോഗിക്കുന്ന പെല്ലറ്റുകളാണ് നായയുടെ ശരീരത്തിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് നിന്നെത്തിച്ച നായയുടെ ശരീരത്തിൽ ഒരു പെല്ലറ്റും, ഗുരുവായൂരിൽ നിന്ന് കൊണ്ടുവന്ന നായയുടെ ശരീരത്തിൽ രണ്ട് പെല്ലറ്റുമാണ് ഉണ്ടായിരുന്നത്. പൊലീസ് രണ്ട് സംഭവങ്ങളിൽ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നായ്ക്കളെ രണ്ടിടങ്ങളില്‍നിന്നായി ചികിത്സയ്ക്ക് കൊണ്ടുവന്നത്. എക്‌സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News