Accident: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

വാഹനാപകടത്തിൽ(accident) പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി രോഹിത് ബി ഏലിയാസ് (17) മരിച്ചു(death). കോലഞ്ചേരി വടകാര സെൻറ് ജോൺസ് സിറിയൻ എച്ച്എസ്എസ് സ്കൂൾ പ്ലസ്ടു വിദ്യാർഥിയായിരുന്നു.

ദേശാഭിമാനി തിരുവനന്തപുരം സെൻട്രൽ ഡസ്കിലെ ചീഫ് സബ് എഡിറ്റർ ഏലിയാസ് തോമസിന്റെയും കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളേജ് അസിസ്റ്റൻറ് പ്രൊഫസര്‍ ബി ബിന്ദുവിന്റെയും മകനാണ്.

21ന് ഉണ്ടായ അപകടത്തെ തുടർന്ന് രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മുവാറ്റുപുഴ മുൻസിപ്പൽ ശ്മശാനത്തിൽ.

സ്കൂട്ടർ ഓടിച്ചിരുന്ന ചേലാട്ട് ബെന്നി പൗലോസിന്റെ മകൻ ധാനു ബെന്നി (18) പരുക്കുകളോടെ ചികിത്സയിലാണ്.മണ്ണത്തൂരിൽ നിന്നും ആറൂർ ബസ് സ്റ്റോപ്പിലേക്ക് പോകും വഴി ഇവർ സഞ്ചരിച്ചിരുന്ന ഹോണ്ട ആക്ടിവ സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here