UDF: മുന്നണി വിപുലീകരണം; യുഡിഎഫിൽ തർക്കം

മുന്നണി വിപുലീകരണം എന്ന ചിന്തൻ ശിബര തീരുമാനത്തിൽ UDF ൽ തർക്കം. കോൺഗ്രസ്(congress) ഏകപക്ഷീയമായി മുന്നണി വിപുലീകരണം പ്രഖ്യാപിച്ചതിൽ UDF ൽ തർക്കം തുടങ്ങി.

കേരള കോൺഗ്രസ് ജോസഫ് വിഭാഗമാണ് കടുത്ത എതിർപ്പുമായി രംഗത്ത് വന്നത്. മുന്നണി വിപുലീകരണം യുഡിഎഫ്(UDF) ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് മോൻസ് ജോസഫ് പറഞ്ഞു.

കേരള കോൺഗ്രസ് എമ്മിന്റെ കടന്നുവരവിനെ പറ്റി നിലവിൽ ചർച്ച ചെയ്യുന്നത് അപ്രസക്തമാണെന്നും മോൻസ് തുറന്നടിച്ചു. മുന്നണി വിപുലീകരണം ആലോചിച്ച് തീരുമാനിക്കാത്തതിൽ മുസ്ലീംലീഗിനും അതൃപ്തിയുണ്ട്.

UDF ആണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്ന നിലപാടിലാണ് ലീഗ്. കോൺഗ്രസ് ആരെങ്കിലുമായി ചർച്ച നടത്തിയ കാര്യം അറിയില്ലെന്ന് എം കെ മുനീർ പറഞ്ഞു. കോഴിക്കോട് ചിന്തൻ ശിബിർ തീരുമാനത്തിനെതിരെ udf ലെ പ്രധാന ഘടകകക്ഷികൾ തന്നെ രംഗത്ത് വന്നത് കോൺഗ്രസിന് തലവേദനയാവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here