Meera Jasmine: അച്ചുവും ഇജോയും വീണ്ടും കണ്ടുമുട്ടി; സൗഹൃദം ആഘോഷിച്ച് നരേനും മീര ജാസ്മിനും

വര്‍ഷങ്ങള്‍ക്കു ശേഷം നടന്‍ നരേനെ(Naren) കണ്ടുമുട്ടിയ സന്തോഷം സോഷ്യല്‍ മീഡിയയില്‍(Social media) പങ്കുവച്ചിരിക്കുകയാണ് മീര ജാസ്മിന്‍(Meera Jasmine). നിരവധി പേര്‍ മീരയുടെ പോസ്റ്റിന് കമന്റുകളുമായെത്തി. അച്ചുവും ഇജോയും വീണ്ടും കണ്ടുമുട്ടിയപ്പോള്‍ എന്നായിരുന്നു ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് ആരാധകര്‍ നല്‍കിയ കമന്റ്. അച്ചുവിനും ഇജോയ്ക്കും ഒരു മാറ്റവുമില്ലെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

മലയാളികള്‍ക്ക് ഇന്നും മറക്കാനാകാത്ത ഒരു ചിത്രമാണ് ഉര്‍വശിയും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളായ അച്ചുവിന്റെ അമ്മ. അച്ചുവായി മീര എത്തിയപ്പോള്‍ അഡ്വക്കേറ്റ് ഇമ്മാനുവല്‍ ജോണ്‍ എന്ന ഇജോയെയാണ് നരേന്‍ അവതരിപ്പിച്ചത്. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ എന്നീ സിനിമകളില്‍ മീര ജാസ്മിനും നരേനും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

”പുനസമാഗമങ്ങളുടെ ഏറ്റവും നല്ല കാര്യം അതാണ്. അത് നമ്മളെ സമയത്തിന് പിന്നിലേക്ക് നടത്തിക്കും. കടന്നു വന്ന വഴികളില്‍ നിങ്ങളുടെ പാത പാത പ്രകാശിപ്പിച്ച എല്ലാ ഊഷ്മളതയും ആര്‍ദ്രതയും അനുഭവിപ്പിക്കുകയും ചെയ്യും. ആ അമൂല്യമായ ഓര്‍മ്മകള്‍ പുനരുജ്ജീവിപ്പിച്ചതിന് നന്ദി പ്രിയപ്പെട്ട നരേന്‍. ഏറ്റവും മികച്ചത് മാത്രം ഞാന്‍ നിങ്ങള്‍ക്ക് ആശംസിക്കുന്നു. കാരണം നിങ്ങള്‍ തികച്ചും അതിന് അര്‍ഹനാണ്.”-നരേനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് മീരാ ജാസ്മിന്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News