Congress;സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യൽ;  ഇന്ന് വൈകീട്ട് അടിയന്തര യോഗം വിളിച്ച് കോൺഗ്രസ്

സോണിയ ഗാന്ധിയെ നാള ഇഡി ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ചു കോണ്‍ഗ്രസ്. ഇന്ന് വൈകീട്ട് 6 മണിക്കാണ് യോഗം ചേരുക.

എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എം പി മാര്‍ എന്നിവര്‍ പങ്കെടുക്കും.നാളത്തെ പ്രതിഷേധ പരിപാടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. നേരത്തെ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദിവസം രാജ്യവ്യാപകമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിയത്. സമാന രീതിയില്‍ രാജ്യവ്യാപകമായി പ്രതിഷേധിക്കാന്‍ തന്നെയാകും നേതൃത്വത്തിന്റെ തീരുമാനം. ഇതിന് പുറമേ പാര്‍ലമെന്റിന്റെ ഇരു സഭകളിലും കോണ്‍ഗ്രസ് എംപിമാര്‍ വിഷയം ഉന്നയിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News