വിവാഹ വേദിയിലേക്ക് കൂറ്റന്‍ തിരമാല അടിച്ചുകയറി;പിന്നെ സംഭവിച്ചത്|Social Media

വിവാഹത്തിനിടെ കൂറ്റന്‍ തിരമാല അടിച്ചുകയറി വിവാഹ പരിപാടി അലങ്കോലമാകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ (Social Media)സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഹവായില്‍ നിന്നുള്ളതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ബിഗ് ഐലന്‍ഡിലെ കൈലുവ- കോനയിലെ ഹുലിഹി കൊട്ടാരത്തിലാണ് വിവാഹ ചടങ്ങ് നടന്നത്. വിവാഹ പരിപാടി നടക്കുന്നതിനിടെയാണ് തിര സദസ്സിലേക്ക് അടിച്ചുകയറിയത്. കടല്‍ത്തീരത്തുള്ള കൊട്ടാരത്തിലേക്ക് തിരമാല അടിച്ചുകയറുന്നത് ദൃശ്യങ്ങളില്‍ കാണാം.

Ocean habitat

തിരമാല അടിച്ചുകയറുന്ന സമയത്ത് കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ നിരവധി അതിഥികള്‍ അവിടെ ഉണ്ടായിരുന്നു. സംരക്ഷണഭിത്തിയുടെ മുകളിലൂടെ ആഞ്ഞടിച്ച് വന്ന തിരമാല കണ്ട് അതിഥികള്‍ ഓടുന്ന ദൃശ്യങ്ങളാണ് വൈറലായത്. എന്നാല്‍ ആര്‍ക്കും പരുക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്ഥലം വൃത്തിയാക്കിയ ശേഷം വിവാഹ പരിപാടി തുടര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here