
പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ (Snake)പാമ്പ് ചുറ്റിപ്പിണഞ്ഞു. ക്ലാസ് മുറിയില്‍ വച്ചാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ പാമ്പ് കയറിയത്. പാമ്പ് കടിച്ചതായുള്ള സംശയമുണ്ടായിരുന്നതിനാല്‍ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് പാമ്പു കടിയേറ്റിട്ടില്ലെന്ന് മനസിലായി.
കുട്ടി ഇന്ന് രാവിലെ 9.30നാണ് സ്‌കൂളിലെത്തുന്നത്. ക്ലാസിലെത്തിയ കുട്ടി പാമ്പിന്റെ ശരീരത്തിലേക്ക് അറിയാതെ ചവിട്ടുകയായിരുന്നു. പാമ്പ് കുട്ടിയുടെ ശരീരത്തില്‍ ചുറ്റിപ്പിണഞ്ഞു. ഇതോടെ കുട്ടി ഉറക്കെ കരഞ്ഞ് കുതറി തെറിച്ചതോടെ പാമ്പ് ശരീരത്തില്‍ നിന്ന് തെറിച്ച് പോകുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ അധ്യാപകര്‍ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂളില്‍ ബാഗ് സൂക്ഷിച്ചിരുന്ന അലമാരയില്‍ കയറിയ പാമ്പിനെ പിടികൂടുകയും ചെയ്തു. ആശുപത്രിയിലെത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ പാമ്പ് കടിയേറ്റിട്ടില്ലെന്ന് വ്യക്തമായി.
കുട്ടി നിരീക്ഷണത്തില്‍ തുടരുകയാണ്. ഇതിനിടയില്‍ സംഭവമറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായി സ്‌കൂളിലേക്കെത്തി. സ്‌കൂള്‍ പരിസരമാകെ കാടുപിടിച്ച് കിടക്കുകയാണെന്നും സ്‌കൂള്‍ പരിസരം ശുചീകരിക്കണമെന്നതുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here