ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കുമായുള്ള(Elon Musk) സൗഹൃദം ഗൂഗിള്‍(Google) സഹസ്ഥാപകന്‍ സെര്‍ഗെ ബ്രിന്‍ അവസാനിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. മസ്‌കിന് തന്റെ ഭാര്യ നിക്കോള്‍ ഷാനഹാനുമായി രഹസ്യബന്ധമുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെയാണ് ബ്രിന്‍ ബന്ധം അവസാനിപ്പിച്ചതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മസ്‌കിന്റെ കമ്പനികളിലെ നിക്ഷേപങ്ങളെല്ലാം പിന്‍വലിക്കാന്‍ ബ്രിന്‍ തീരുമാനിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ റിപ്പോര്‍ട്ട് നിഷേധിച്ച മസ്‌ക്, ബ്രിന്നും താനും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് വ്യക്തമാക്കി. ഇന്നലെ രാത്രിയില്‍ കൂടി പാര്‍ട്ടിയില്‍ ഒരുമിച്ച് പങ്കെടുത്തതാണെന്ന് ട്വീറ്റ് ചെയ്തു- ‘കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിക്കോളിനെ രണ്ടു പ്രാവശ്യം മാത്രമാണ് കണ്ടത്. ഈ കൂടിക്കാഴ്ചകളിലെല്ലാം ഞങ്ങള്‍ക്കു ചുറ്റും നിരവധി പേരുണ്ടായിരുന്നു. അതില്‍ പ്രണയമൊന്നുമില്ല’ എന്നും മസ്‌ക് ട്വീറ്റ് ചെയ്തു.
ഇലോണ്‍ മസ്‌കിന് നിക്കോളുമായി കഴിഞ്ഞ വര്‍ഷം മുതല്‍ ബന്ധമുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ബ്രിന്‍ വിവാഹ മോചന അപേക്ഷ നല്‍കിയെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിയാമിയില്‍ വച്ചാണ് മസ്‌കും നികോളും തമ്മില്‍ ബന്ധമുണ്ടായതെന്നും പിന്നീട് മസ്‌ക് ബ്രിന്നിനോട് ക്ഷമാപണം നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്.
മസ്‌ക് ആദ്യം ടെസ്ല കാര്‍ നല്‍കിയവരില്‍ ഒരാളാണ് ബ്രിന്‍. 2008ല്‍ ടെസ്‌ല സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ സഹായവുമായി ബ്രിന്‍ എത്തി, 500,000 ഡോളര്‍ നല്‍കിയിരുന്നു. നിലവില്‍ ടെസ്‌ലയില്‍ ബ്രിന്നിന് എത്ര നിക്ഷേപമുണ്ടെന്ന് വ്യക്തമല്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.