Loksabha:ലോക്‌സഭയിലെ പ്രതിഷേധം;4 എം പി മാര്‍ക്ക് സസ്‌പെന്‍ഷന്‍|Suspension

(Loksabha)ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് 4 എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍(Suspension). ടിഎന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതിമണി എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് നടപടി.

ജി എസ് ടി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

Loksabha:ഇളയരാജ സത്യപ്രതിജ്ഞ ചെയ്തു;ലോക്‌സഭയിലും രാജ്യസഭയിലും നീരജ് ചോപ്രയ്ക്ക് അഭിനന്ദനം|Rajyasabha

രാജ്യസഭാംഗമായി ഇളയരാജ സത്യപ്രതിജ്ഞ ചെയ്തു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ (Neeraj Chopra)നീരജ് ചോപ്രയ്ക്ക് (Rajyasabha)രാജ്യസഭയില്‍ നിന്നും ലോക്‌സഭയില്‍(Loksabha) നിന്നും അഭിനന്ദനം. രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളത്തെ തുടര്‍ന്ന് 3 മണി വരെ രാജ്യസഭ നിര്‍ത്തിവെച്ചു. സഭയുടെ മാന്യത പാലിക്കണമെന്ന് പ്രതിപക്ഷത്തിന് സപ്ീക്കര്‍ അന്തിമ താക്കീത് നല്‍കി.

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭയും പ്രക്ഷുബ്ധമായി. ജിഎസ്ടി, വിലക്കയറ്റം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ആണ് പ്രതിപക്ഷ പ്രതിഷേധം.സര്‍ക്കാര്‍ എന്തിനാണ് ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടുന്നതെന്നും എന്നാല്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നത് പ്രതിപക്ഷമാണെന്നും പിയുഷ് ഗോയല്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here