ചായയ്‌ക്കൊപ്പം എന്ത് സ്‌നാക്ക് ഉണ്ടാകുമെന്ന് ചിന്തിയ്ക്കുകയാണോ? എന്നാല്‍, മറ്റൊന്നും നോക്കാതെ ഉണ്ടാക്കാം, ബീറ്റ്‌റൂട്ട് ബര്‍ഫി(Beetroot Burfi). കാണുമ്പോള്‍ തന്നെ കൊതിയാകുന്ന ഈ പലഹാരം വേറെ ലെവല്‍ രുചിയാണ്.
ആവശ്യമായ ചേരുവകള്‍
1.ബീറ്റ്‌റൂട്ട് ചിരവിയത് – 250 ഗ്രാം
2.പഞ്ചസാര – ഒരു കപ്പ് (100 ഗ്രാം)
3.പാല്‍ – ഒരു കപ്പ്(250 മില്ലി)
4.മധുരമില്ലാത്ത പാല്‍ഖോവ – 50 ഗ്രാം
5.നെയ്യ് – നാലു വലിയ സ്പൂണ്‍
6.വനില എസ്സന്‍സ് – ഒരു ചെറിയ തുള്ളി
7.വെളുത്ത എള്ള് – അലങ്കരിക്കാന്‍
പാകം ചെയ്യുന്ന വിധം
രണ്ടു വലിയ സ്പൂണ്‍ നെയ്യ് ചൂടാവുമ്പോള്‍ ബീറ്റ്‌റൂട്ട് ഇട്ട് നന്നായി ഇളക്കുക. ചെറുതീയില്‍ അഞ്ചു പത്തു മിനിറ്റ് ഇളക്കിയശേഷം പകുതി പാല്‍ ചേര്‍ക്കുക. ബീറ്റ്‌റൂട്ട് പകുതി വെന്തശേഷം ബാക്കിയുള്ള പാലും പഞ്ചസാരയും ചേര്‍ത്തു മിശ്രിതം കുറുകി വരുന്നതുവരെ ഇളക്കി പാത്രത്തില്‍ നിന്നു വിട്ടുവരുന്ന പാകമാവുമ്പോള്‍ ഇറക്കുക. അല്പം നെയ്യ് തടവിയ പാത്രത്തിലേക്കിട്ടു നിരപ്പാക്കി മീതെ എള്ള് വിതറി സ്പണ്‍ കൊണ്ട് അമര്‍ത്തി വയ്ക്കുക. ചൂട് അല്‍പം ആറിയശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് ഉപയോഗിക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.