ADVERTISEMENT
ഗവാസ്കറിന്റെ പേരിൽ മാവേലിക്കരയിലും ഒരു സ്റ്റേഡിയമോ ? ഞെട്ടേണ്ട .സംഭവം ഉള്ളതാണ് . യുഎസിലും ടാൻസാനിയയിലും ഇംഗ്ലണ്ടിലും മാത്രമല്ല, ഗവാസ്കറിന്റെ പേരിൽ മാവേലിക്കരയിലും ഒരു സ്റ്റേഡിയമുണ്ട് . എഴുത്തുകാരനും പ്രവാസി മലയാളിയുമായ റോജിൻ പൈനുംമൂട് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഈ വിവരം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. 1986 ൽ മാവേലിക്കര നഗരത്തിനു സമീപമുള്ള തഴക്കര പഞ്ചായത്തിലെ കല്ലുമല ആക്കനാട്ടുകരയിലുള്ള ബിഷപ് മൂർ വിദ്യാപീഠ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌റ്റേഡിയം ഉദ്‌ഘാടനം ചെയ്തത് സുനിൽ ഗവാസ്‌കറായിരുന്നു.
മുംബൈ സെന്റ് സേവിയേഴ്‌സ് സ്‌കൂളിൽ സുനിൽ ഗാവസ്‌കറിന്റെ അധ്യാപകൻ ആയിരുന്ന ചെങ്ങന്നൂർ കോടുകുളഞ്ഞി സ്വദേശി അന്തരിച്ച ജോൺ തോമസാണ് അന്ന് സ്ക്കൂളിന്റെ വൈസ് പ്രിൻസിപ്പൽ. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് ഗവാസ്‌കർ മാവേലിക്കരയിൽ എത്തിയത്. ആദ്യമായി കേരളം സന്ദർശിച്ച ഗവാസ്കറിന് അന്ന് 37 വയസായിരുന്നു. അന്ന് മാവേലിക്കര ഇൻഫെന്റ് ജീസസ് സ്കൂളിലെ നാലാം ക്‌ളാസ് വിദ്യാർത്ഥിയായിരുന്നു റോജിൻ പൈനുംമൂട്. ഇംഗ്ലണ്ടിലെ ലെസ്റ്റർ സ്റ്റേഡിയത്തിന്റെ പേര് ഗവാസ്‌കർ ഗ്രൗണ്ട് എന്ന് മാറ്റിയ പശ്ചാത്തലത്തിലാണ് റോജിൻ തന്റെ അനുഭവങ്ങൾ ഫെയ്സ് ബുക്കിൽ പങ്കിട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.