Shane Nigam: കരിയറിലെ ആദ്യ പൊലീസ് വേഷത്തില്‍ ഷെയ്ന്‍ നിഗം

ഷെയ്ന്‍ നിഗം(Shane Nigam) ആദ്യമായി പൊലീസ്(Police) വേഷത്തിലെത്തുന്നു. ‘വേല’ എന്ന ചിത്രത്തിലാണ് ഷെയ്ന്‍ നിഗം പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നത്. നവാഗതനായ സഹാസ് ആണ് ‘വേല’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ‘ബര്‍മുഡ’ എന്ന ചിത്രമാണ് ഷെയ്ന്‍ നിഗത്തിന്റേതായി തയ്യാറായിരിക്കുന്നത്.

ടി കെ രാജീവ് കുമാറാണ്(T K Rajiv Kumar) ‘ബര്‍മുഡ’ സംവിധാനം ചെയ്യുന്നത്. ഓ?ഗസ്റ്റ് 19നാകും ഷെയ്ന്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. കശ്മീരി നടി ഷെയ്‌ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. ചിത്രത്തിനായി മോഹന്‍ലാല്‍ ഒരു ഗാനം പാടുന്നുണ്ട്. നേരത്തെ ടി കെ രാജീവ് കുമാറിന്റെ ‘കണ്ണെഴുതി പൊട്ടുംതൊട്ട്’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയിരുന്നു. ചിത്രത്തിലെ ‘കൈതപ്പൂവിന്‍ കന്നികുറുമ്പില്‍’ എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളികളുടെ ഇഷ്ടഗാനങ്ങളില്‍ ഒന്നാണ്.

നവാഗതനായ കൃഷ്ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ‘ഇന്ദുഗോപന്‍’ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നത്. ‘ഇന്ദുഗോപന്‍’ സബ് ഇന്‍സ്‌പെക്ടര്‍ ‘ജോഷ്വ’യുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്റെ കഥാവികാസം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ‘ജോഷ്വ’യായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel