Dr. John Brittas MP : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരള- തമിഴ്‌നാട് സംസ്ഥാനങ്ങള്‍ സമവായത്തിലെത്തണം ; ഡോ.ജോണ്‍ ബ്രിട്ടാസ് എംപിക്ക് മറുപടി നൽകി കേന്ദ്ര മന്ത്രി

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരള- തമിഴ്‌നാട് സംസ്ഥാനങ്ങള്‍ സമവായത്തിലെത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡോ.ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ജലശക്തി വകുപ്പ് സഹമന്ത്രിയാണ് രാജ്യസഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാമെന്ന് കേരളം അറിയിച്ചെന്നും എന്നാല്‍ ഇരു സംസ്ഥാനങ്ങളും സമവായത്തില്‍ എത്തണമെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിരുന്നുവെന്നും മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.

പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ 2018ല്‍ കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയം പദ്ധതിരേഖ നല്‍കിയതാണെന്നും മറുപടിയില്‍ പറയുന്നുണ്ട്. അതേ സമയം പാരിസ്ഥിതിക അനുമതി ലഭിക്കണമെങ്കില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ പദ്ധതി രേഖയിലും സമവായത്തില്‍ എത്തണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here