Katrina Kaif: താരദമ്പതികളായ കത്രീനയ്ക്കും വിക്കി കൗശലിനും വധഭീഷണി

ബോളിവുഡ്(Bollywood) താരദമ്പതികളായ വിക്കി കൗശലിനും(Vicky Kaushal) കത്രീന കൈഫിനും(Katrina Kaif) വധഭീഷണി. സോഷ്യല്‍മീഡിയ വഴിയാണ് അജ്ഞാതന്റെ വധഭീഷണി(Death threat). വിക്കി കൗശല്‍ നല്‍കിയ പരാതിയില്‍ ഐടി ആക്ട് പ്രകാരം (സെക്ഷന്‍ 506 (2),354 (ഡി), ഐപിസി 67) മുംബൈ സാന്ത്രാക്രൂസ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണി നിറഞ്ഞ മെസേജുകള്‍ അയച്ചെന്നും തന്റെ ഭാര്യയ്ക്കും സമാനമായ അനുഭവമുണ്ടായെന്നും വിക്കി പരാതിയില്‍ പറയുന്നു. മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുറച്ചുനാളുകള്‍ക്ക് മുന്‍പ് ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, സ്വര ഭാസ്‌കര്‍ എന്നിവര്‍ക്കും അജ്ഞാതരുടെ വധഭീഷണി ഉണ്ടായിരുന്നു. പഞ്ചാബി ഗായകന്‍ സിദ്ദു മൂസവാലയുടെ മരണത്തിനു ശേഷമാണ് സല്‍മാന്‍ ഖാന് വധഭീഷണി ഉണ്ടായത്. പിതാവ് സലിം ഖാന്റെ പേരിലായിരുന്നു ഭീഷണി കത്ത് വന്നത്. ഇതിനെ തുടര്‍ന്ന് മുംബൈ പൊലീസ് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News