Dr. R Bindu : ഭിന്നശേഷിക്കാരുടെ സംരംഭകത്വ താത്പര്യം വികസിപ്പിക്കാൻ പ്രത്യേക പരിശീലനം ; മന്ത്രി ഡോ. ആർ. ബിന്ദു

ഭിന്നശേഷിക്കാരുടെ സംരംഭകത്വ താത്പര്യം വികസിപ്പിക്കാൻ പ്രത്യേക പരിശീലനം നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇന്നവേഷൻ ബൈ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് പദ്ധതിയുമായ് സഹകരിക്കുന്ന കോളജുകളുമായുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .

ഭിന്നശേഷിക്കാരായ യുവതീ യുവാക്കൾക്കു നവീനവും നൂതനവുമായ ആശയങ്ങളിലും സംരംഭകത്വത്തിലും നേരിട്ടു പരിശീലനം നൽകുന്ന പദ്ധതിയാണ് ഇന്നവേഷൻ ബൈ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങും ചേർന്നു നടപ്പാക്കുന്ന പദ്ധതിക്ക് തൊഴിൽ, സംരംഭക മേഖലകളിലെ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മികച്ച സാധ്യത നൽകുന്നതാണെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം നിഷ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ പദ്ധതിയുമായി സഹകരിക്കുന്നതിനു കേരള സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളുമായിയുള്ള ധാരണാപത്രം മന്ത്രി ഒപ്പിട്ടു. കേരള സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽനിന്നുള്ള വിദഗ്ധ ഉപദേഷ്ടാക്കൾ, അധ്യാപകർ തുടങ്ങിയവരുടെ സേവനവും സാങ്കേതിക സഹായവും ഇനി മുതൽ പദ്ധതിക്കു ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here