Akshay Kumar: ഏറ്റവും കൂടുതല്‍ നികുതി കൃത്യമായി അടച്ചു; അക്ഷയ് കുമാറിനെ അനുമോദിച്ച് ആദായനികുതി വകുപ്പ്

വിനോദ വ്യവസായത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ നികുതി അടച്ച വ്യക്തിയായി ബോളിവുഡ് താരം അക്ഷയ് കുമാര്‍(Akshay Kumar) തെരഞ്ഞെടുക്കപ്പെട്ടു. കൃത്യമായി വലിയ തുക നികുതി അടയ്ക്കുന്നതിനാല്‍ താരത്തിനെ അഭിനന്ദിച്ച് ആദായനികുതി വകുപ്പ് ബഹുമതി പത്രം നല്‍കി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും ഉയര്‍ന്ന നികുതിദായകന്‍ എന്ന പദവി അക്ഷയ് കുമാര്‍ നിലനിര്‍ത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടിനു ദേശായിക്കൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കില്‍ യുകെയിലാണ് താരമിപ്പോള്‍. അതിനാല്‍ നടന് വേണ്ടി അദ്ദേഹത്തിന്റെ ടീം ബഹുമതി പത്രം ഏറ്റുവാങ്ങി.

ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടനാണ് അക്ഷയ് കുമാര്‍. മറ്റ് താരങ്ങളെ അപേക്ഷിച്ച് ഒരു വര്‍ഷം തന്നെ നിരവധി സിനിമകളിലാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. ഏറ്റവും അവസാനമായി അക്ഷയ് കുമാറിന്റെ പുറത്തിറങ്ങിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജ് ആണ്. വലിയ പ്രതീക്ഷയിലെത്തിയ ബിഗ് ബജറ്റ് ചിത്രം തിയറ്ററുകളില്‍ പരാജയമായിരുന്നു. രക്ഷാബന്ധനാണ് ഉടനെ റിലീസിനൊരുങ്ങിയിരിക്കുന്ന അക്ഷയ്കുമാര്‍ ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News