Thinkalazhcha Nishchayam: ‘ഇനി പറയാന്‍ പോകുന്നത് കല്യാണക്കഥ’; ‘തിങ്കളാഴ്ച നിശ്ചയ’ത്തിന് രണ്ടാം ഭാഗം

സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രം ‘തിങ്കളാഴ്ച നിശ്ചയ’ത്തിന്(Thinkalazhcha Nishchayam) രണ്ടാം ഭാഗം ഒരുങ്ങുന്നു. സിനിമയുടെ സംവിധായകന്‍ സെന്ന ഹെഗ്ഡെയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഭാഗം ഒരു നിശ്ചയ തലേദിവസത്തെ കഥ പറഞ്ഞപ്പോള്‍ രണ്ടാം ഭാഗം ഒരു വിവാഹവുമായി ബന്ധപ്പെട്ട സംഭവങ്ങളായിരിക്കും സംസാരിക്കുക എന്ന് സെന്ന ഹെഗ്ഡെ പറഞ്ഞു.’തിങ്കളാഴ്ച നിശ്ചയ’ത്തിന് ലഭിച്ച പ്രതികരണത്തിന് പിന്നാലെ തന്നെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആലോചനകള്‍ ആരംഭിച്ചിരുന്നു. തങ്ങളുടെ കൈയില്‍ നിരവധി ആശയങ്ങള്‍ ഉണ്ടെന്നും അതില്‍ വിവാഹം പശ്ചാത്തലമാക്കിയുള്ള കഥയായിരിക്കും സിനിമ പറയുന്നത് എന്നും സെന്ന ഹെഗ്ഡെ വ്യക്തമാക്കി.

നിലവില്‍ ഷറഫുദ്ദീന്‍ നായകനാകുന്ന ‘1744 വൈറ്റ് ആള്‍ട്ടോ’ ആണ് സെന്ന ഹെഗ്‌ഡെയുടേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ. വിന്‍സി അലോഷ്യസാണ് ചിത്രത്തിലെ നായികയാവുന്നത്. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ശ്രീരാജ് രവീന്ദ്രന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ്. സെന്ന ഹെഗ്ഡെ, അര്‍ജുന്‍ ബി, ശ്രീരാജ് രവീന്ദ്രന്‍ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News